കോഴിക്കോട്: പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സിറ്റിങ്ങിൽ ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് സതീശ് ചന്ദ്ര ബാബു 50 കേസുകൾ പരിഗണിച്ചു. രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ശേഷിക്കുന്നവ ജനുവരി നാലിന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. സിറ്റിങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ, കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി ബാബു ചാണ്ടൂളി എന്നിവർ പങ്കെടുത്തു.

