ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (സി.ഡബ്ല്യൂ.ആര്‍.ഡി.എം) എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ നിയമനം നടത്തും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം, പി.ജി.ഡി.സി.എ/ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സ്. പ്രായപരിധി: മെയ് എട്ടിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം). സി.ഡബ്ല്യൂ.ആര്‍.ഡി.എം സ്ഥാപിക്കുന്നതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹരായവരുമായ ഉദ്യോഗാര്‍ഥികള്‍ ഇതുസംബന്ധിച്ച് റവന്യൂ അധികാരിയുടെ സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 30നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. ഫോണ്‍: 0495 2376179

Leave a Reply

Your email address will not be published. Required fields are marked *