നാദാപുരം റോഡ് റെയില്‍വേ അടിപ്പാത 28 ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: നാദാപുരം റോഡ് റെയില്‍വേ അടിപ്പാത തിങ്കളാഴ്ച (ഏപ്രില്‍ 28) വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. 2018ല്‍ സി കെ നാണു എംഎല്‍എയായിരിക്കെ നിര്‍മാണത്തിന് തുടക്കമിട്ട അടിപ്പാതയാണ് യാഥാര്‍ഥ്യമായത്. എംഎല്‍എയുടെ ആസ്തി വികസനഫണ്ടുപയോഗിച്ചുള്ള അടിപ്പാത, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ചുള്ള അപ്രോച്ച് റോഡ്, അഴുക്കുചാല്‍, മേല്‍ക്കൂര എന്നിവയാണ് പൂര്‍ത്തിയാക്കിയത്.

നാദാപുരം റോഡില്‍ കിഴക്കും പടിഞ്ഞാറുമായി റെയില്‍പാളം മുറിച്ചുകടക്കാന്‍ നിര്‍മിച്ച അടിപ്പാത ഇരുഭാഗത്തുള്ളവരുടെയും യാത്രാക്ലേശത്തിനും പരിഹാരമാകും.

ചടങ്ങില്‍ കെ കെ രമ എംഎല്‍എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എംപി, മുന്‍ എംഎല്‍എ സി കെ നാണു എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശവാസികളുടെ കലാപരിപാടികളും ഘോഷയാത്രയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *