ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് 14 ന്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ജൂലൈ 14 ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പരാതികള്‍ പരിഗണിക്കും. നിലവിലുള്ള പരാതികള്‍ക്കൊപ്പം പുതിയതും സ്വീകരിക്കും. സിറ്റിങ്ങില്‍ നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന ഇ-മെയിലിലോ 9746515133 എന്ന വാട്ട്സ് ആപ് നമ്പറിലോ പരാതി നല്‍കാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000