കോഴിക്കോട്: ജില്ലയില്‍ പോളിങ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 10നും (ബുധന്‍) വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11നും (വ്യാഴം), വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വോട്ടെണ്ണലിന്റെ തലേദിവസമായ ഡിസംബര്‍ 12നും (വെള്ളി) വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ 3097 പോളിങ് സ്റ്റേഷനുകളും 20 സ്വീകരണ-വിതരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്.
ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നുമാണ് മദ്യ നിരോധനം.
2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും 1953ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

