ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി കച്ചവടം; മൂന്നുപേർ പിടിയിൽ
കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മൂന്നുപേർ പിടിയിലായി.
ഫറോക്ക് ചുങ്കത്ത് താമസിക്കുന്ന ബേപ്പൂർ സ്വദേശി അർഷാദ്, ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ, ബേപ്പൂർ മതിലകത്ത് ഇജാസ് എന്നിവരെയാണ് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടിയത്
പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള BACK TO FIT എന്ന് ജിംനേഷ്യത്തിൽ ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും പരിശോധന നടത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
200 ഗ്രാം എംഡിഎംഎക്ക് പുറമെ കഞ്ചാവും സംഘത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം ലഹരി കച്ചവടത്തില്‍ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരില്‍ നിന്ന് നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.