ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും തള്ളിയിട്ടെന്ന്; ടിടിഇക്കെതിരെ പരാതി

കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും തള്ളിയിട്ടെന്ന് ടിടിഇക്കെതിരെ പരാതി. റിസർവേഷൻ കോച്ചിൽ മാറിക്കയറി എന്നാരോപിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പരാതി. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകൾ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചിൽ നിന്നു ടിടിഇ തള്ളിയിട്ടതായി റെയിൽവേ പെലീസിൽ പരാതി നൽകിയത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിന് ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കമ്പാർട്മെന്റിൽ തിരക്കായതിനാൽ ഭാര്യയെയും മകളെയും സ്ലീപ്പർ കമ്പാർട്മെന്റിൽ കയറ്റി. പുറത്തു ബഹളം കേട്ട് നോക്കുമ്പോഴാണ് മകളെ ട്രെയിനിൽ നിന്ന് തള്ളിയിറക്കുന്നത് കണ്ടത്. ഉടൻ തന്നെ പുറത്തിറങ്ങി മകളെ പിടിച്ചപ്പോൾ ഭാര്യയെയും ട്രെയിനിൽ നിന്ന് തള്ളിയിറക്കുകയായിരുന്നു.
കുട്ടിയെയും ഭാര്യയെയും ടിടിഇ തള്ളിയിട്ടതാണെന്നും അന്വേഷിച്ച് ടിടിഇയ്ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് റെയിൽവേ പൊലീസിന് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *