ബേപ്പൂർ- ദുബായ് കപ്പൽ സർവീസിന് കേന്ദ്രാനുമതി

കോഴിക്കോട്: കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രാക്കപ്പൽ സർവീസ് തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ അനുമതി. ബേപ്പൂർ-കൊച്ചി-ദുബായ് സെക്ടറിൽ പ്രവാസി യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് അനുമതി ലഭിച്ചത്. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ യാത്രാക്കപ്പൽ സർവീസ് ആരംഭിക്കാൻ ടെൻഡർ നടപടി തുടങ്ങിയതായി അറിയിച്ചു.

ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സർവീസിന് കപ്പൽ വിട്ടുകൊടുക്കാൻ കഴിയുന്ന കമ്പനികൾ, സർവീസ് നടത്താൻ താൽപര്യമുള്ള കമ്പനികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാം.

വിമാന ടിക്കറ്റിന് വൻതുക നൽകിയാണ് പ്രവാസികൾ കേരളത്തിലെത്തുന്നത്. ആഘോഷ അവധി വേളകളിൽ നാലിരട്ടിയിൽ അധികം നിരക്കാണ് വിമാന കമ്പനികൾ പ്രവാസികളോട് ഈടാക്കുന്നത്. വിമാന ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവിൽ കപ്പൽയാത്ര നടത്താം. വിമാനത്തിൽ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുവരാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *