കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് ഭവനവായ്പയെടുത്ത, കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയുള്ള എല്‍ഐജി/എംഐജി വിഭാഗക്കാര്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതിയാണിത്. വീട് നിര്‍മാണ ചെലവിന്റെ 25 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി കണക്കാക്കുന്ന പദ്ധതിയില്‍ സബ്സിഡി മൂന്ന് ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകള്‍ kshbonline.com മുഖേന ജൂലൈ 21 മുതല്‍ ആഗസ്റ്റ് 22 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

