കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ സ്‌കാവഞ്ചറുടെ (പുരുഷന്മാര്‍ മാത്രം) രണ്ട് ഒഴിവുകളുണ്ട്. ദിവസം 675 രൂപ നിരക്കിൽ 89 ദിവസത്തേക്കാണ് താല്‍ക്കാലിക നിയമനം. യോഗ്യത ഏഴാം ക്ലാസ്. പ്രായം 18 നും 56 നും മദ്ധ്യേ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്നിന് രാവിലെ 11.30 ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.

