കോഴിക്കോട്: ഗവ. പോളിടെക്നിക് കോളേജിലെ റെഗുലര്‍/ലാറ്ററല്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 12 ന് നടക്കും. ഒഴിവുകളുടെ വിവരങ്ങള്‍ polyadmission.org ലെ Vacancy Position എന്ന ലിങ്കില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് polyadmission.org സന്ദര്‍ശിക്കാം. ഫോണ്‍: 04952383924, 9544814637, 9940291794. (റെഗുലര്‍ അഡ്മിഷന്‍), 9895039453, 9400667236 (ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍).
വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാംവര്‍ഷ ബി ടെക് (എന്‍.ആര്‍.ഐ ഉള്‍പ്പെടെ), എംസിഎ സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ബി ടെക്ക് കോഴ്‌സിന് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും (NON KEAM), എംസിഎക്ക് എല്‍ബിഎസ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് കോളേജിലെത്തണം. ഫോണ്‍: 9446848483, 9847841673.

