കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഫിസിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 23നു വൈകുന്നേരം അഞ്ചിനുമുമ്പായി അപേക്ഷ സമർപ്പിക്കണം.

