കോഴിക്കോട്: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ കെ എന്‍ അനന്തകുമാര്‍ മുഖ്യാതിഥിയായി. ദേശീയ കോ – ഓര്‍ഡിനേറ്റര്‍ അനന്തുകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
എന്‍ജിഒ ജില്ലാ പ്രസിഡന്റ് മോഹനന്‍ കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പൽ ഡോ. സതീഷ് ജോര്‍ജ് ,കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍, നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ബേബി കിഴക്കേഭാഗം എന്നിവര്‍ സംസാരിച്ചു. സ്റ്റാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ് സ്വാഗതവും എന്‍ജിഒ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
നാഷണല്‍ എൻജിഒ കോണ്‍ഫെഡറേഷന്‍ നടത്തിയ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.


