കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍: 742/2024) തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം ഡിസംബര്‍ 17, 18, 19 തീയതികളില്‍ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അഡ്മിഷന്‍ ടിക്കറ്റില്‍ പറഞ്ഞ രേഖകള്‍ സഹിതം എത്തണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.

