കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് ഫൈൻ ആർട്‌സ് (അപ്ലൈഡ് ആർട്‌സ്), പെർഫോർമിംഗ് ആർട്‌സ് (തിയേറ്റർ ആർട്‌സ്) എന്നിവയിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനായുളള അഭിമുഖം മാർച്ച് ഒന്നിന് യഥാക്രമം രാവിലെ 10.30, 11.30 മണിക്ക് കോളേജ് ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പി ജി ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0495 2722792 .

