ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ്

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ച് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. നന്മണ്ട ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു.

48 കമ്പനികളാണ് ഉദ്യോഗാർഥികൾക്ക് അവസരങ്ങളുമായി എത്തിയത്. 560 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ 114 പേർ തെരഞ്ഞെടുക്കപ്പെട്ടു. 329 പേരെയാണ് ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, സുജാ അശോകൻ, സർജാസ് കുനിയിൽ, നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, എംപ്ലോയ്മെന്റ് ഓഫീസർ സജീഷ്, വ്യവസായ ഓഫീസർ എം സൽന തുടങ്ങിയവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000