കോഴിക്കോട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്കുള്ള പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥി ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാവിന്റ പേര് രേഖപ്പെടുത്തണം. ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ മെയ് 15നകം കോഴിക്കോട് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസിലും യൂണിയന് ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2384355.
Related Posts
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ജില്ലയിലെ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ കേരള കര്‍ഷക തൊഴിലാളി…
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം പഠിക്കാൻ ചങ്ങാതി പദ്ധതി
മുക്കം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിയുമായി മുക്കം നഗരസഭ. സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി 33 ഡിവിഷനുകളിലും സർവ്വേ…
‘മികവുത്സവം’ സാക്ഷരതാ പരീക്ഷ 25ന്
ജില്ലയില്‍ 2,156 പേര് പരീക്ഷയെഴുതും കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന ‘മികവുത്സവം’ സാക്ഷരതാ പരീക്ഷ ജനുവരി 25ന് നടക്കും.…

