‘ദേശാഭിമാനി ചരിത്രം’ പ്രകാശനം നാളെ


കോഴിക്കോട്: ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്ററായിരുന്ന പി പി അബൂബക്കർ രചിച്ച ‘ ദേശാഭിമാനി ചരിത്രം’ ഫെബ്രുവരി 26 ന് പ്രകാശനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയാണ് പ്രകാശനം ചെയ്യുന്നത്. ദേശാഭിമാനിയുടെ ചരിത്രത്തിനൊപ്പം കേരളീയ സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിൻ്റെ നാഴികക്കല്ലുകളും വിശദീകരിക്കുന്നതാണ് പുസ്തകം.

കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായി 1942 ലാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി ആരംഭിച്ചത്. എട്ടു പതിറ്റാണ്ടിനിടയിൽ ദേശാഭിമാനി നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും ജനങ്ങളുടെ പിന്തുണയോടെ അതെല്ലാം തരണം ചെയ്തതും പുസ്തകത്തിൽ വിശദമാക്കുന്നു. ദേശാഭിമാനിയുടെ മുൻഗാമിയായ പ്രഭാതം മാത്രമല്ല, മാതൃഭൂമിയും അൽ അമീനും സ്വദേശാഭിമാനിയും മലയാള മനോരമയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *