മില്‍മ ‘കേക്ക് എക്‌സ്‌പോ’ തുടങ്ങി


കോഴിക്കോട്: ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ച് മലബാര്‍ മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷനും (എംആര്‍ഡിഎഫ്) ചേര്‍ന്നൊരുക്കുന്ന ‘കേക്ക് എക്‌സ്‌പോ 2023 ‘ തുടങ്ങി. എക്‌സ്‌പോയുടെ ഉദ്ഘാടനം കോട്ടാംപറമ്പ് മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലറില്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണി നിര്‍വഹിച്ചു. സി.ഡബ്ലു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍, മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ്, എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്കുട്ടി ജേക്കബ്, കോഴിക്കോട് മില്‍മ മാര്‍ക്കറ്റിംഗ് ഹെഡ് എം സജീഷ്, ഡെയറി മാനേജര്‍ ആര്‍ എസ് വിനോദ് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പി ആര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. കോട്ടാംപറമ്പ്, നടുവട്ടം എന്നിവിടങ്ങളിലെ മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലര്‍, മില്‍മ ഗ്രീന്‍ -കോട്ടൂളി, എരഞ്ഞിപ്പാലം മില്‍മ ഷോപ്പി എന്നിവിടങ്ങളിലാണ് കേക്ക് എക്‌സ്‌പോ നടക്കുന്നത്. ഡിസംബര്‍ 31 വരെയാണ് എക്‌സ്‌പോ.

മലബാര്‍ മില്‍മയും എംആര്‍ഡിഎഫും വിപണിയിലിറക്കിയ വിവിധ ഫ്‌ളേവറുകളില്‍ രുചികരവും ഗുണമേന്മയുമുള്ള കേക്കുകള്‍ മിതമായ വിലയില്‍ എക്‌സ്‌പോയില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *