കോഴിക്കോട്: നരിക്കുനി ഗ്രാമപഞ്ചായത്തിലെ പാലങ്ങാട് കാരക്കുന്ന് നഗറില്‍ നിര്‍മിച്ച സാംസ്കാരിക നിലയം പി പി സുനീര്‍ എംപി ഉദ്ഘാടനം ചെയ്തു. മുന്‍ എംപി ബിനോയ് വിശ്വത്തിന്റെ 2022-23 ആസ്തി വികസന ഫണ്ടില്‍നിന്ന് 36 ലക്ഷം രൂപ ചെലവിട്ടാണ് സാംസ്കാരിക നിലയം നിര്‍മിച്ചത്.
ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ തേനാറുകണ്ടിയില് മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹരിദാസന് ഇച്ചരോത്ത്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, മെമ്പര്‍മാരായ ജസീല മജീദ്, കെ കെ ചന്ദ്രന്, ടി രാജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

